![]()
വടക്കാഞ്ചേരി : ഇന്ന് രാവിലെ 11.45 ഓടെയാണ് വലിയ മുഴക്കത്തോട് കൂടി 4 സെക്കന്റ് നീണ്ടുനിന്ന ഭൂചലനം അനുഭവപ്പെട്ടത്. ദേശമംഗലം തലശേരിയാണ് പ്രഭവകേന്ദ്രം. പീച്ചി നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയതായി ശാസ്ത്രഞ്ജര്‍ പറഞ്ഞു. എരുമപ്പെട്ടി മേഖലയില്‍ അനുഭവപ്പെട്ട ഭൂമി കുലുക്കത്തില്‍ മങ്ങാട് കോട്ടപ്പുറം പുത്തൂര്‍ ജോണ്‍സന്റെ വീടിന് കേടുപാടുകള്‍ സംഭവിച്ചു.എരുമപ്പെട്ടി, കടങ്ങോട്, പെരുമ്പിലാവ് മേഖലകളില്‍ ശക്തമായ കുലുക്കമാണ് അനുഭവപ്പെട്ടത്.