![]()
പാര്‍ളിക്കാട് : പാര്‍ളിക്കാട് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തെ ബൈക്കില്‍ എത്തിയ രണ്ടംഗസംഘം കൊള്ളയടിച്ചു. പുലര്‍ച്ചെ രണ്ടരയോടു കൂടിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പാലക്കാട് സ്വദേശി വിനോദ് കുമാറും കുടുംബവുമാണ് കവര്‍ച്ചക്ക് ഇരയായത്. കാറിന്‍റെ വൈപ്പര്‍ കേടായതിനെ തുടര്‍ന്ന് റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനടുത്തേക്ക് വന്ന മോഷ്ട്ട്ടാക്കള്‍ ഇവരെ സഹായിച്ചതിന് ശേഷമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണും പണവും കവര്‍ച്ച ചെയ്യപ്പെട്ടു.