വീട്ടുവളപ്പിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി
വടക്കാഞ്ചേരി : ആളൊഴിഞ്ഞ വീട്ടിൽനിന്നും കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു. മിണാലൂർ ബൈപാസിൽ കെ. കെ കൃഷ്ണൻ കുട്ടി സ്മാരക ബസ് സ്റ്റോപ്പിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ആർ നിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം നാല് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തത്. രണ്ട് അടിയോളം വലുപ്പത്തിലുള്ള രണ്ടു ചെടികളും, ഒരടിയോളം വലുപ്പമുള്ള രണ്ട് ചെടികളുമാണ് കണ്ടെത്തിയത്. വീട്ടുടമസ്ഥൻ മുംബൈയിൽ സ്ഥിര താമസക്കാരനാണ്. അന്യ സംസ്ഥാന തൊഴിലാളികളാണ് കുറച്ചു കാലം മുൻപ് ഈ വീട്ടിൽ വാടകക്ക് താമസിച്ചിരുന്നത്. പ്രിവന്റീവ് ഓഫീസർ സധാനന്ദൻ എം കെ , സിവിൽ എക്സ്സൈസ് ഓഫീസർ വൈശാഖ് എം. ആർ, ഡ്രൈവർ അബൂബക്കർ എന്നിവർ റെയ്ഡ് നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.