ഭാരതപ്പുഴയിൽ പുഴമഴക്കൂട്ടം സംഘടിപ്പിച്ചു.
വടക്കാഞ്ചേരി : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വടക്കാഞ്ചേരി മേഖലയുടെ നേതൃത്വത്തിൽ മാതൃഭൂമി സീഡ്,ക്ലബ്ബ് എഫ്.എം, ചെറുതുരുത്തി അമൃത വിദ്യാലയം എന്നിവർ ചേർന്ന് ഭാരതപ്പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാനായി പുഴമഴക്കൂട്ടം സംഘടിപ്പിച്ചു.റെയിൽവേ പാലത്തിനു സമീപമുള്ള പുഴയിലെ മാലിന്യങ്ങളാണ് പ്രവർത്തകർ നീക്കം ചെയ്തത്.നീക്കം ചെയ്ത മാലിന്യങ്ങൾ ഷൊർണ്ണൂർ നഗരസഭയ്ക്ക് കൈമാറി. ഷൊർണൂരിലെ സംസ്കൃതി അംഗവും പരിസ്ഥിതി പ്രവർത്തകനുമായ രാജേഷ് അടക്കാപുത്തൂർ പുഴമഴക്കൂട്ടം ഉദ്ഘാടനം ചെയ്തു. എ. കെ.പി.എ. മേഖലാ പ്രസിഡന്റ് രാഹുൽ കല്ലുംപാറ അധ്യക്ഷത വഹിച്ചു.

Share