മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിന് സഹായഹസ്തവുമായി അത്താണി സിൽക്കും, എസ്.ഐ. എഫ്.എൽ ഉം.
       		  
	    	  
          
            
         വടക്കാഞ്ചേരി : കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിന് സഹായഹസ്തവുമായി അത്താണി സിൽക്കും, എസ്.ഐ. എഫ്.എൽ ഉം. മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ 20 ഐ. സി.യു. കിടക്കകളാണ് അത്താണി സിൽക്കും, എസ്.ഐ. എഫ്.എൽ ഉം ചേർന്ന് നൽകിയത്. വടക്കാഞ്ചേരി നിയോജകമണ്ഡലം നിയുക്ത എം.എൽ.എ. ശ്രീ. സേവ്യർ ചിറ്റിലപ്പിള്ളി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, മെഡിക്കൽ കോളേജിലെ പ്രധാനപ്പെട്ട ഡോക്ടർമാർ, സിൽക്കിന്റെയും, എസ്.ഐ. എഫ്.എൽ ന്റെയും മാനേജിംഗ് ഡയറക്ടർമാർ എന്നിവർ ചേർന്ന് നടത്തിയ ചർച്ചയിലാണ് കിടക്കകൾ നൽകാൻ കമ്പനി അധികൃതർ ഉറപ്പ്നൽകിയത്. ഇവ കൂടാതെ, 50 ഓക്സിജൻ ഫ്ളോ മീറ്ററുകളും മെഡിക്കൽ കോളേജിലേക്ക് നൽകാൻ കമ്പനി അധികൃതർ തയ്യാറായിട്ടുണ്ട്.
      
      
       
                        
 Share