അത്താണി -പാർളിക്കാട് റോഡ് നവീകരണം പുരോഗമിക്കുന്നു
വടക്കാഞ്ചേരി : വടക്കാഞ്ചേരി മണ്ഡലത്തിലെ പ്രധാന റോഡായ തൃശ്ശൂർ - ഷൊർണൂർ റോഡിലെ അത്താണി മുതൽ പാർളിക്കാട് വരെയുള്ള റോഡ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ബിഎംബസി മോഡൽ ടാറിംഗ് വർക്ക് ആണ് നടക്കുന്നത്.ദിവസേന പതിനായിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്.ഇതിന് പുറമെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗികളെയും കൊണ്ട് വരുന്ന വാഹനങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.

Share