വാഴാനി ഡാമിലെ ജലം പുറത്തേക്ക് ഒഴുക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കുക.
       		  
	    	  
          
            
         വടക്കാഞ്ചേരി : വടക്കാഞ്ചേരി പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി വാഴാനി ഡാമിലെ ജലം പുറത്തേക്ക് ഒഴുക്കുന്നു. രണ്ട് ഘട്ടമായാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത് . മാർച്ച് എട്ട് മുതൽ മാർച്ച് 19 വരെ കനാലിലൂടെയും മാർച്ച് 21 മുതൽ  29 വരെ വടക്കാഞ്ചേരി പുഴയിലൂടെയുമാണ് ജലം തുറന്ന് വിടുന്നത്. ഈ ദിവസങ്ങളിൽ പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ പുഴയുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. 
      
      
       
                        
 Share