അത്താണി-പാർളിക്കാട് റോഡ് മെക്കാഡം ടാറിടാൻ അനുമതി
വടക്കാഞ്ചേരി : തൃശൂർ-വടക്കാഞ്ചേരി സംസ്ഥാനപാതയിലെ അത്താണി മുതൽ പാർളിക്കാട് വരെയുള്ള റോഡ് മെക്കാഡം ടാറിടാൻ അനുമതി.മൂന്നു കോടി രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചതെന്ന് അനിൽ അക്കരെ എം.എൽ.എ. അറിയിച്ചു. തിരൂർ, മുളങ്കുന്നത്തുകാവ്,വടക്കാഞ്ചേരി റെയിൽ വേ സ്റ്റേഷൻ എന്നീ സെന്ററുകൾ വിപുലീകരിച്ചു വാർത്ത വിനിമയ സൗകര്യത്തോട് കൂടിയ ബസ് ഷെൽറ്ററുകൾ ,എൽ.ഇ. ഡി.,സോളാർ തെരുവ് വിളക്കുകൾ എന്നിവ അടക്കമുള്ള പദ്ധതികൾക്കായി 4.56 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.വടക്കാഞ്ചേരി അകമല മുതൽ വെട്ടിക്കാട്ടിരി വരെ റോഡ് നന്നാക്കുന്നതിന് 60 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി യു.ആർ.പ്രദീപ് എം.എൽ.എ. പറഞ്ഞു.

Share