സി.പി.ഐ.എം.പ്രതിഷേധ പ്രകടനം

വടക്കാഞ്ചേരി : സി.പി.ഐഎം. വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്തില്‍ പെട്രോൾ ,ഡീസൽ വില വർധനവിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.പൊതുയോഗം സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗം എ. പദ്മനാഭന്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സി.പി.ഐ.എം. വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി .എന്‍. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം കെ .ഡി. ബാഹുലേയന്‍ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം കെ .പി. മദനന്‍ നന്ദിയുംപറഞ്ഞു.