റോഡുകളിലെ കുഴികൾ അടച്ചു പോലീസ് സംഘം മാതൃകയായി
വടക്കാഞ്ചേരി : വടക്കാഞ്ചേരി, അത്താണി, പാർളിക്കാട്,മേൽപ്പാലം റോഡ്,പരുത്തിപ്ര എന്നിവിടങ്ങളിലെ വലിയ കുഴികൾ ഏറെ അപകടത്തിനിടയാക്കുന്നു.ചെറുവാഹനങ്ങൾ രാത്രികാലങ്ങളിൽ അപകടത്തിൽ പെടുന്നത് സ്ഥിരം സംഭവമാണ്.പോലീസ് സി.ഐ.പി.ജെ
സ്റ്റീഫൻ, എ. എസ്.ഐ.സക്കീർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റോഡുകളിലെ വലിയ കുഴികൾ മണ്ണും കല്ലും ഇട്ടു അടച്ചത്.റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് തലപ്പിള്ളി സബ് ഡിവിഷൻ ആറരക്കോടി രൂപയുടെ പ്രവൃത്തികൾ എം.എൽ.എ. മാർക്ക് അനുവദിച്ചതായി പി.ഡബ്ല്യൂ
ഡി. സബ്.ഡിവിഷൻ എൻജിനീയർ വ്യക്തമാക്കി.എന്നാൽ മഴ കഴിയാതെ പ്രവർത്തികൾ തുടങ്ങാനുമാകില്ല എന്ന അവസ്ഥയിലാണ്.

Share