നഗരസഭയ്ക്ക് നാളെ മുതൽ പുതിയ മുഖം
വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭ ഇനി സർക്കാർ കെട്ടിടത്തിലേക്ക്. ജൂലായ് 29ന് കാലത്തു 10 മണിക്ക് പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം ബഹു.വ്യവസായ-കായിക-യുവജനകാര്യ വകുപ്പ് മന്ത്രി.ശ്രീ. എ. സി.മൊയ്തീൻ നിർവഹിക്കും.2,3,4 നിലകളിലായാണ് പ്രവർത്തനം.രണ്ടാം നിലയിൽ കോൺഫറൻസ് ഹാളും 3,4 നിലകളിൽ വിവിധ ഓഫീസുകളും പ്രവർത്തിക്കും.ശ്രീ.പി.കെ.ബിജു.എം.പി.,അനിൽ അക്കരെ എം.എൽ എ, ഡോ.എ. കൗശികൻ ഐ.എ. എസ്.,ശ്രീമതി ഷീല വിജയകുമാർ,ശ്രീമതി ശിവപ്രിയ സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Share