മാലിന്യ നിക്ഷേപകരുടെ വിവരം നൽകുന്നവർക്ക് 2500 രൂപ പാരിതോഷികം

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭ പരിധിയിലെ പൊതുയിടങ്ങൾ സ്വകാര്യ സ്ഥലങ്ങൾ ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുകയോ ദ്രവമാലിന്യം ഒഴുക്കി കളയുകയോ ചെയ്യുന്ന ആളുകളുടെ ദൃശ്യങ്ങൾ പകർത്തി നഗരസഭയിൽ അറിയിച്ചാൽ 2500 രൂപ വരെ പാരിതോഷികം ലഭിക്കുമെന്ന് നഗരസഭ അധികാരികൾ അറിയിച്ചു. വിവരങ്ങൾ നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കും. മാലിന്യം വലിച്ചെറിയുന്നവരുടെ ദൃശ്യങ്ങൾ wckymp@gmail.com എന്ന ഇമെയിൽ അഡ്രസ്സിലേക്കോ 93 49 27 77 17 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കോ അയക്കുക.