ഭരതൻപ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനായിരുന്നു ഭരതൻ (നവംബർ 14, 1947 – ജൂലൈ 30, 1998). തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി ആണ് ഭരതന്‍റെ ജന്മസ്ഥലം. നിരവധി ചലച്ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ചലച്ചിത്രകാരനാണ് ഭരതൻ. നാടക-ചലച്ചിത്രനടിയായ കെ.പി.എ.സി. ലളിത ആണ് ഭാര്യ. മകൻ സിദ്ദാർത്ഥ് ചലച്ചിത്ര അഭിനേതാവും സംവിധായകനുമാണ്. സിനിമ സംവിധായകൻ എന്നതിനെക്കാൾ ഉപരി ഭരതൻ ഒരു
ചിത്രകരനും അയിരുന്നു.

സ്കൂൾ ഓഫ് ഫൈൻ ആർട്ട്സിൽ നിന്നും ഡിപ്ലോമ നേടിയ ഭരതൻ കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് പ്രവേശിച്ചത്. വിൻസെന്റ് സംവിധാനം ചെയ്ത ഗന്ധർവ ക്ഷേത്രം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി പ്രവർത്തിച്ചത്. കുറച്ചു ചിത്രങ്ങളിൽ കലാസംവിധായകനായും സഹസംവിധായകനായും പ്രവർത്തിച്ച അദ്ദേഹം, 1974-ൽ പത്മരാജന്‍റെ തിരക്കഥയിൽ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുള്ള ആ വർഷത്തെ ദേശീയപുരസ്കാരം ഈ ചിത്രത്തിനു കിട്ടി. ഭരതന്‍റെയും പത്മരാജന്‍റെയും ചലച്ചിത്രജീവിതത്തിന്റെ തുടക്കമായി ഇതിനെ കണക്കാക്കാം. സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രത്തിൽ (പ്രയാണം) ലൈംഗികതയെ അശ്ലീലത്തിലേക്ക് വഴുതിവീഴാതെ തന്നെ ചിത്രീകരിക്കുവാനുള്ള അപൂർവ്വമായ തന്‍റെ കൈപ്പട ഭരതൻ തെളിയിച്ചു. പിന്നീട് ഇത് ഭരതൻ സ്പർശം എന്ന് അറിയപ്പെട്ടു.

ഭരതനും പത്മരാജനുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്‍റെ തുടക്കമായിരുന്നു. പത്മരാജൻ സ്വതന്ത്ര സംവിധായകനാകുന്നതിനു മുൻപേ ഇരുവരും ചേർന്ന് പല ചിത്രങ്ങളും നിർമ്മിച്ചു. ഇവയിൽ പ്രധാനം രതിനിർവ്വേദം, തകര എന്നിവയാണ്. തകര ഭരതന്‍റെ ഏറ്റവും നല്ല ചിത്രമായി കരുതപ്പെടുന്നു.

എൺപതുകളുടെ തുടക്കത്തിൽ ഭരതൻ പല യുഗ്മ ചലച്ചിത്രങ്ങളും നിർമ്മിച്ചു. ‘ചാമരം, മർമ്മരം, പാളങ്ങൾ, എന്‍റെ ഉപാസന’ എന്നിവ ഇതിൽ ചിലതാണ്. ഇവ കലാപരമായി എടുത്തുപറയത്തക്കവ അല്ലെങ്കിലും വാണിജ്യ വിജയങ്ങൾ
ആയിരുന്നു. മലയാളചലച്ചിത്രത്തിൽ കാല്പനിക തരംഗത്തിന് ഇവ തുടക്കമിട്ടു. മറ്റ് പ്രശസ്ത ചലച്ചിത്രസംവിധായകരും ഇതേ പാത പിന്തുടർന്നു. ലയാളചലച്ചിത്രത്തിലെ ാല്പനിക ാലഘട്ടമായിരുന്നു 80-കൾ. കല കലാകാരനെ അതിശയിക്കുന്നതിന് ഒരു ഉദാഹരണമായിരിക്കും ഭരതന്‍റെ വൈശാലി എന്ന ചിത്രം. ഭരതന്‍റെ
മാസ്റ്റർപീസ് ആയി ഈ ചിത്രം കണക്കാക്കപ്പെടുന്നു.ഭരതൻ-എം.ടി. കൂട്ടുകെട്ടിന്‍റെ മറ്റൊരു ചിത്രം ‘താഴ്വാരം’ ആണ്.

ഭരതന് ഭാഷ ഒരു തടസ്സമായില്ല. ശിവാജി ഗണേശൻ കമലഹാസൻ എന്നിവർ അച്ഛൻ-മകൻ ജോഡിയായി അഭിനയിക്കുന്ന
തേവർമകൻ തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്നു. പല ഭാഷകളിലും പുനർനിർമ്മിക്കപ്പെട്ട ഈ ചിത്രം പല ദേശീയപുരസ്കാരങ്ങളും നേടി. ചലച്ചിത്രസംവിധാനത്തിനു പുറമേ ഭരതൻ പല തിരക്കഥകളും രചിച്ചു, തന്‍റെ പല ചിത്രങ്ങൾക്കുമായി ഗാനങ്ങൾ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.കേളി എന്ന ചലച്ചിത്രത്തിലെ ഹിന്ദോളം രാഗത്തിൽ ചെയ്ത “താരം വാൽക്കണ്ണാടി നോക്കി“ എന്ന ഗാനം ഭരതന്‍റെ സംഗീത പ്രാവീണ്യത്തിന് ഉദാഹരണമാണ്.കാതോട് കാതോരം എന്ന ചിത്രത്തിനു വേണ്ടി പ്രശസ്ത
സംഗീതസംഗീതസംവിധായകനായ ഔസേപ്പച്ചന്‍റെ കൂടെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം 1998 ജൂലൈ 30-നു മദ്രാസിൽ വെച്ച് അന്തരിച്ചു.

ദേശീയ ബഹുമതികൾ

1975 – മലയാളത്തിലെ മികച്ച സിനിമക്കുള്ള ദേശീയ അവാർഡ് – പ്രയാണം
1992 – തമിഴിലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് – തേവർമകൻ

സംസ്ഥാന ബഹുമതികൾ

1975 – കേരളസംസ്ഥാന അവാർഡ് -മികച്ച സംവിധാനം , കലാസംവിധാനം – പ്രയാണം
1979 – കേരളസംസ്ഥാന അവാർഡ് -മികച്ച സംവിധാനം , കലാസംവിധാനം – തകര
1980 – കേരളസംസ്ഥാന അവാർഡ് -മികച്ച സംവിധാനം , കലാസംവിധാനം – ചാമരം
1980 – കേരളസംസ്ഥാന അവാർഡ് -മികച്ച സംവിധാനം , കലാസംവിധാനം – ചാമരം
1981 – കേരളസംസ്ഥാന അവാർഡ് -മികച്ച കലാസംവിധാനം – ചാട്ട
1982 – കേരളസംസ്ഥാന അവാർഡ് -മികച്ച സിനിമ – മർമ്മരം
1982 – കേരളസംസ്ഥാന അവാർഡ് -മികച്ച സംവിധാനം , കലാസംവിധാനം – ഓർമ്മക്കായി
1982 – കേരളസംസ്ഥാന അവാർഡ് -മികച്ച സംവിധാനം – മർമ്മരം, ഓർമ്മക്കായി
1982 – കേരളസംസ്ഥാന അവാർഡ് -മികച്ച കലാസംവിധാനം – ഓർമ്മക്കായി
1984 – കേരളസംസ്ഥാന അവാർഡ് -മികച്ച കലാസംവിധാനം – ഇത്തിരിപൂവേ ചുവന്നപൂവേ
1987 – കേരളസംസ്ഥാന അവാർഡ് -മികച്ച ജനപ്രീതിനേടിയ ചിത്രം – ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
1992 – കേരളസംസ്ഥാന അവാർഡ് -മികച്ച ജനപ്രീതിനേടിയ ചിത്രം – വെങ്കലം

ചലച്ചിത്രങ്ങള്‍

പ്രയാണം (പി. പത്മരാജൻ; കൊട്ടാരക്കര ശ്രീധരൻ നായർ,മോഹൻ, ലക്ഷ്മി,മാസ്റ്റർ രഘു) (1975)
ഗുരുവായൂർ കേശവൻ (സംഗീതം: ജി. ദേവരാജൻ; ജയഭാരതി) (1977)
അണിയറ (1977)
രതിനിർവ്വേദം ((പി. പത്മരാജൻ]]; സംഗീതം:ജി.ദേവരാജൻ ; ജയഭാരതി, കൃഷ്ണചന്ദ്രൻ (അരങ്ങേറ്റം) (1978)
തകര ((പി. പത്മരാജൻ; സംഗീതം: എം.ജി. രാധാകൃഷ്ണൻ; നെടുമുടി വേണു, സുരേഖ, പ്രതാപ് പോത്തൻ) (1979)
ലോറി ((പി. പത്മരാജൻ; സംഗീതം: എം.എസ്. വിശ്വനാഥൻ; അച്ചൻ‌കുഞ്ഞ്, ബാലൻ കെ. നായർ, നിത്യ (അരങ്ങേറ്റം)) (1980)
ആരവം (നെടുമുടി വേണു, ജനാർദ്ദനൻ,ബഹദൂർ)(1980)
ചാമരം (ജോൺ പോൾ; സംഗീതം: എം.ജി. രാധാകൃഷ്ണൻ) (1980)
ചാട്ട പി.ആർ. നാഥൻ:(1981)
പാർവ്വതി (കാക്കനാടന്റെ അടിയറവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം; സംഗീതം: ജോൺസൺ) (1981)
നിദ്ര വിജയ് മേനോൻ, ശാന്തികൃഷ്ണ (1981)
പറങ്കിമല (കാക്കനാടന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരം) സൂര്യ(1981)
മർമ്മരം (ജോൺ പോൾ; സംഗീതം: എം.എസ്. വിശ്വനാഥൻ; നെടുമുടി വേണു,ജലജ, ഗോപി) (1982)
ഓർമ്മക്കായി (ഭരതൻ, ജോൺ പോൾ; മാധവി, ഗോപി. സംഗീതം: ജോൺസൺ) (1982)
പാളങ്ങൾ (ജോൺ പോൾ; സംഗീതം: ജോൺസൺ; നെടുമുടി വേണു, സറീന വഹാബ്, ഗോപി, കെ.പി.എ.സി. ലളിത, അടൂർ ഭവാനി, ബഹദൂർ, ശങ്കർ) (1982)
കാറ്റത്തെ കിളിക്കൂട് ഗോപി, ശ്രീവിദ്യ, മോഹൻലാൽ, രേവതി (ജോൺ പോൾ; സംഗീതം: ജോൺസൺ) (1983)
ഈണം വേണു നാഗവള്ളി (പി. പത്മരാജൻ) (1983)
സന്ധ്യ മയങ്ങും നേരം ഗോപി(1983)
ഇത്തിരിപ്പൂവേ ചുവന്നപൂവേ ( തിക്കോടിയന്റെ ഒരു നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരം. റഹ്‌മാൻ, മമ്മൂട്ടി) (1984)
എന്റെ ഉപാസന (മല്ലിക യൂനിസിന്റെ ഒരു നോവലിനെ ആസ്പദമാക്കിയത്. സംഗീതം: ജോൺസൺ; മമ്മൂട്ടി, സുഹാസിനി, കൊച്ചിൻ ഹനീഫ) (1984)
കാതോടു കാതോരം (ജോൺ പോൾ; സംഗീതം: ഭരതൻ, ഔസേപ്പച്ചൻ; സരിത, മമ്മൂട്ടി, ജനാർദ്ദനൻ, നെടുമുടി വേണു,ഇന്നസന്റ്,മാസ്റ്റർ പ്രശോഭ്) (1985)
ഒഴിവുകാലം ((പി. പത്മരാജൻ) പ്രേം നസീർ, കരമന ജനാർദ്ദനൻ നായർ (1985)
ചിലമ്പ് (വി.ടി. ബാലകൃഷ്ണന്റെ ഒരു നോവലിനെ ആസ്പദമാക്കിയത്. വരികൾ: ഭരതൻ, സംഗീതം: ഔസേപ്പച്ചൻ; റഹ്‌മാൻ, ശോഭന, തിലകൻ, ബാബു ആന്റണി(അരങ്ങേറ്റം), ഇന്നസെന്റ്) (1986)
പ്രണാമം (ഡെന്നീസ് ജോസഫ്; സംഗീതം: ജോൺസൺ. അശോക്, മമ്മൂട്ടി, സുഹാസിനി) (1986)
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (ജോൺ പോൾ; സംഗീതം: ജോൺസൺ; വരികൾ: ഒ.എൻ.വി. കുറുപ്പ്; നെടുമുടി വേണു, ശാരദ,പാർവ്വതി,ദേവൻ,എം.എസ്. തൃപ്പൂണിത്തറ, ഇന്നസെന്റ്, ശങ്കരാടി) (1987)
നീലക്കുറിഞ്ഞി പൂത്തപ്പോൾ (ജോൺ പോൾ) കാർത്തിക, ഗിരീഷ് കർണ്ണാട്(1987)
വൈശാലി (എം.ടി. വാസുദേവൻ നായർ; സംഗീതം: ബോംബെ രവി; വരികൾ: ഒ.എൻ.വി. കുറുപ്പ്; സുവർണ്ണ (അരങ്ങേറ്റം), സഞ്ജയ് (അരങ്ങേറ്റം), ബാബു ആന്റണി, ഗീത, ശ്രീരാമൻ, നെടുമുടി വേണു) കാമറ: മധു അമ്പാട്ട്(1988)
ഒരു സായാഹ്നത്തിന്റെ സ്വപ്നം ജോൺ പോൾ; മുകേഷ്, സുഹാസിനി )(1989)
അമരം (എ.കെ. ലോഹിതദാസ്; സംഗീതം: രവീന്ദ്രൻ; മമ്മൂട്ടി, മധു, അശോക്, മുരളി, കെ.പി.എ.സി. ലളിത) കാമറ: മധു അമ്പാട്ട് (1991)
താഴ്‌വാരം (എം.ടി. വാസുദേവൻ നായർ; സംഗീതം: ഭരതൻ; മോഹൻലാൽ, സുമലത, സലീം ഗൗസ്, ശങ്കരാടി, അഞ്ജു; കാമറ: വേണു) (1991)
കേളി ( സംഗീതം: ഭരതൻ; ജയറാം, ഇന്നസന്റ്, നെടുമുടി വേണു) (1991)
തേവർമകൻ(തമിഴ്) (കമലാഹാസൻ; സംഗീതം: ഇളയരാജ; ശിവാജി ഗണേശൻ, കമല ഹാസൻ, രേവതി,ഗൌതമി,നാസർ)കാമറ: പി.സി. ശ്രീരാം (1992)
ആവാരമ്പൂ (തമിഴ്)തകരയുടെ പുനർനിർമ്മാണം )വിനീത്,നാസർ കാമറ: പി.സി. ശ്രീരാം (1992)
മാളൂട്ടി (ജോൺ പോൾ)ബേബി ശ്യാമിലി,ഉർവ്വശി, ജയറാം (സംഗീതം: ജോൺസൺ) (1992)
വെങ്കലം (എ.കെ. ലോഹിതദാസ്; സംഗീതം: രവീന്ദ്രൻ; കെ.പി.എ.സി. ലളിത, മുരളി, മനോജ് കെ. ജയൻ, ഉർവ്വശി, ഇന്നസെന്റ്) (1993)
ചമയം (ജോൺ പോൾ) (സംഗീതം: ജോൺസൺ; മുരളി, മനോജ് കെ. ജയൻ) (1993)
പാഥേയം (എ.കെ. ലോഹിതദാസ്; സംഗീതം: ബോംബെ രവി; മമ്മൂട്ടി, ചിപ്പി (അരങ്ങേറ്റം)) കാമറ: മധു അമ്പാട്ട് (1993)
ദേവരാഗം (മണി ഷൊർണ്ണൂർ(സംഗീതം: എം.എം. കീരവാണി; അരവിന്ദ് സ്വാമി, ശ്രീദേവി) (1996)
മഞ്ജീരധ്വനി സംഗീതം: എം.എം. കീരവാണി (വിനീത്) (1996)
ചുരം (മനോജ് കെ. ജയൻ, ദിവ്യ ഉണ്ണി)സംഗീതം: ജോൺസൺ (1997)